പിന്നണി


കര്‍ത്താവില്‍ പ്രിയരേ,

വേഗം വിണ്ടും വരുന്ന വന്ദ്യനായ  യേശുക്രിസ്തുവിന്റെ നിസ്തുല്യ നാമത്തില്‍ സ്നേഹവന്ദനം!!!

അനുദിനം അന്ധകാര പുരിതമായി കൊണ്ടിരിക്കുന്ന അവനീതലത്തില്‍ , അനാദി നാഥനായ യേശുക്രിസ്തുവിന്റെ അവദാനങ്ങളെ , തന്റെ  തിരുവവതാരത്തെയും തിരുവചന സത്യങ്ങളെയും , അതിവേഗം അഖില ലോകമെത്തിക്കുക എന്ന ഉദ്യമവുമായി ഇക്കാലത്തെ അതി നുതന മാദ്ധ്യമമായ ഇന്റര്‍നെറ്റ്‌ വഴി ആയിരങ്ങള്‍ക്ക് ഒരു  മാര്‍ഗ്ഗദീപമാകുക എന്നതാണ് ഞങ്ങളുടെ പ്രഥമ ലക്‌ഷ്യം . മാര്‍ഗ്ഗദീപം ഒരു സമ്പൂര്‍ണ്ണ മലയാള ഇ-പത്രികയാണ് , അനശ്വരനായ ദൈവത്തെയും അനശ്വരമായ ദൈവ വചന സത്യങ്ങളെയും അതിശക്തം വെളിപ്പെടുത്തുകയാണ്   മാര്‍ഗ്ഗദീപത്തിന്റെ പരമ പ്രധാന പദ്ധതി.  അക്ഷരങ്ങള്‍ കൊണ്ട് അന്ധകാരത്തിന് കോട്ട കെട്ടി അതിവേഗം വെളിച്ചം പ്രസരിപ്പിക്കുകയാണിവിടെ ചെയ്യുന്നത്. പരക്കെ പരക്കെ ജോതിസ്സുകളായി വിളങ്ങിയ ദീപങ്ങള്‍ മിന്നി മിന്നി ക്രമേണ കെട്ടും തുടങ്ങി കൊണ്ടിരിക്കുന്നു.  മാര്‍ഗ്ഗ വശങ്ങള്‍ക്കു ചുറ്റും അന്ധകാരത്തില്‍ അകപ്പെട്ടവരുടെ അനിയന്ത്രിത അയ്യം വിളിയും ആവലാതിയും ആരോപണങ്ങളും. വെളിച്ചത്തിലെക്കൊന്നു കൈ പിടിച്ചു നടത്തുവാന്‍ ഒരു ദീപം തെളിഞ്ഞിരുന്നുവെങ്കില്‍ എന്ന് അങ്ങിങ്ങിരുന്നുള്ള ജനതതികളുടെ ആഗ്രഹ സക്ഷാകാരത്തിന്റെ ഒരു പകര്‍പ്പാണ് മാര്‍ഗ്ഗദീപം , അനശ്വര സത്യങ്ങളുടെ അണയാത്ത ദീപം. മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്ന ലോകത്തില്‍ അനശ്വരനായ ദൈവത്തിന്റെ അനന്തമായ ആശയങ്ങള്‍ അടങ്ങിയ അപ്രമീയ സത്യങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന അനുഗ്രഹീത അരുളപ്പാടുകള്‍ ഈ അന്ത്യ അന്ധകാര യുഗത്തില്‍ അതി ശക്തം ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് ഞങ്ങളുടെ നിയോഗം.

ഞങ്ങള്‍ വിശുദ്ധ വേദപുസ്തകത്തിനും അതിലെ താത്വികവും പ്രായോഗികവുമായ പഠിപ്പിക്കലുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവരാണ്‌. കര്‍ത്താവായ യേശുക്രിസ്തുവിനെ ജീവിതത്തിലെ എല്ലാം എല്ലാമായി കണ്ടവര്‍ അനുഭവിച്ചവര്‍ . ആയതിനാല്‍ ചെറു ദീപങ്ങളായ അക്ഷരങ്ങളെ കോര്‍ത്തിണക്കി ഒരു അന്ധകാരത്തില്‍ അകപ്പെട്ടിരിക്കുന്നവരുടെ ഇടയില്‍ ഒരു പ്രഭയായി ജ്വലിക്കുകയാണ് ആഗ്രഹിക്കുന്നത് . താങ്കള്‍ക്കും ഈ സംരഭത്തില്‍  പങ്കാളിത്തം വഹിക്കാം താങ്കള്‍ക്കോ താങ്ങള്‍ ബന്ധപ്പെട്ടു നില്‍ക്കുന്ന സഭയിലെ വ്യക്തികള്‍ക്കോ ക്രൈസ്തവ  രചനയില്‍ പ്രാവീണ്യം  ഉണ്ടെങ്കില്‍ അത് എഴുതി ഞങ്ങള്‍ക്ക് അയച്ചു തരുക. തിരുവചന ആധാരമെങ്കില്‍ ഞങ്ങള്‍ പ്രസിദ്ധികരിക്കുന്നതായിരിക്കും.

അനേക  ചെറുദീപങ്ങള്‍ ഉണര്‍ന്നാല്‍ ,,, ഒരുമിച്ചാല്‍ ,,,, ഉത്സാഹിച്ചാല്‍  ,,,,, ആയിരങ്ങള്‍ക്ക് ആശ നല്‍കുന്ന നിത്യ മാര്‍ഗ്ഗത്തിനു ദീപം തെളിയിക്കുവാന്‍  സാധിക്കും. കൈയ്യോട് കൈ ചേര്‍ത്തു പിടിച്ചു സഹോദരന്മാരായി നില്‍ക്കാം.

മാര്‍ഗ്ഗദീപം താങ്കളുടെ ജീവിതത്തില്‍ ഒരു കെടാവിളക്കാകട്ടെ!!!

ക്രിസ്തു നാമ മഹത്വത്തിനായി,
മാര്‍ഗ്ഗദീപം  |   അനശ്വര സത്യങ്ങളുടെ അണയാത്ത ദീപം |   http://www.margadeepam.com